കണ്ണൂർ:എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് ) സുഹൈൽ പി പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കക്കാട് ഒണ്ടേൻ പറമ്പിന് സമീപം വെച്ച് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രഗ്സ് ഉൾപ്പടെ പിടികൂടി.*


എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ അധിക ചുമതല വഹിക്കുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ യുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. കണ്ണൂർ താലൂക്കിൽ കണ്ണൂർ 2 അംശം ദേശത്ത് മന്യത്ത് ഹൌസിൽ പ്രകാശൻ മകൻ വിപീഷ് എം ( 35/2025) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ടിയാനെ പിടികൂടാൻ കേരള ATS ഇന്റെ സഹായം ലഭിച്ചു. പ്രതി MDMA വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. വിദേശത്തു ജോലി ചെയ്യുകയായിരുന്ന പ്രതി നാട്ടിൽ എത്തി ലഹരി വസ്തുക്കൾ വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. നിരവധി പേരാണ് ഇയാളിൽ നിന്നും ലഹരി വസ്തുക്കൾ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറു കിട വിൽപ്പന നടത്തുന്നത്. പ്രതികളെ കണ്ടു പിടിക്കുന്നതിൽ
അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ് തൂണോളി, അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈന വി കെ, സീമ പി, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി, ഗണേഷ് ബാബു പി വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കണ്ണൂർ JFCM II കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
Huge drug bust in Kakkad Onden Param Youth arrested with 24 grams of MDMA and cannabis